സംസ്ഥാനത്ത് കര്‍ശന ഉപാധികളോടെ മദ്യവില്‍പ്പന ആരംഭിക്കാന്‍ ആലോചന. സാമൂഹ്യ അകലം ഉറപ്പു വരുത്തിയാകും വില്‍പ്പന. ഇതിനായി മൊബൈല്‍ ആപ്പ് സേവനം പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നത്. മദ്യ വില്‍പ്പന ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
വിലകൂടി മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മദ്യത്തിന് 50 രൂപ വരെ വില വര്‍ധനക്കും സാധ്യതയുണ്ട്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. വായ്പാ പരിധി ഉയര്‍ത്തിയും കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കിയും സഹായിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.