സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കണം. പാസഞ്ചര്‍ ട്രെയിനുകളും മെട്രോ ട്രെയിനുകളും തുടങ്ങണം. അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസ് ഇപ്പോള്‍ വേണ്ട.
ജില്ലക്കകത്ത് നിയന്ത്രിതമായ എണ്ണത്തില്‍ യാത്രക്കാരുമായി ബസ് സര്‍വീസ് ആരംഭിക്കാം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പെര്‍മിറ്റ റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകും.. അന്തര്‍ ജില്ലാ സര്‍വീസ് തുടങ്ങാറായിട്ടില്ല.
കര്‍ശന ഉപാധികളോടെ ഓട്ടോറിക്ഷ സര്‍വീസ് ആരംഭിക്കാം. ഒരു യാത്രക്കാരന്‍ മാത്രമേ പാടുള്ളൂ. കുടുംബമായി പോകുന്നവര്‍ക്ക് ഇളവുണ്ടാക്കാം.