രോഗവ്യാപനം സങ്കല്‍പ്പത്തിനും അതീതം; ഇനി റൂം ക്വാറന്റൈന്‍

0

സമ്പര്‍ക്ക രോഗവ്യാപനം സങ്കല്‍പ്പത്തിനും അതീതമെന്ന് മുഖ്യമന്ത്രി. നിയന്ത്രണം പാളിപ്പോയാല്‍ കൈവിട്ടു പോകുമെന്നും മുഖ്യമന്ത്രി. കോവിഡ് പ്രതിരോധത്തില്‍ ഇതുവരെ നാം വിജയം കണ്ടു. എന്നാല്‍ ഇപ്പോള്‍ പ്രതിരോധത്തിന്റെ പുതിയ തലത്തിലേക്ക് നാം കടക്കുകയാണ്. പ്രവാസികള്‍ വന്നു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പേരെത്തുമ്പോള്‍ സുരക്ഷ ഒരുക്കല്‍ ബുദ്ധിമുട്ട് തന്നെയാണ്.

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. മലപ്പുറം -3, പത്തനംതിട്ട, കോട്ടയം -1. ഹോട്ട്‌സ്‌പോട്ടുകള്‍ 34

നിലവില്‍ 32 രോഗ ബാധിതര്‍ ഉണ്ട്. ഇതില്‍ 23 പേര്‍ക്കും രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്ന്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 9 പേര്‍ക്ക്. ഇതില്‍ ആറും വയനാട്.

പ്രവാസികളുടെ ഹോം ക്വാറന്റൈന്‍ റൂം ക്വാറന്റൈന്‍ ആകണം. ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ പാടില്ല. ഗര്‍ഭിണികള്‍, വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരുമായി യാതൊരു ഇടപെടലും പാടില്ല.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത പൊലീസിനാണ്. സ്‌പെഷ്യല്‍ ട്രെയിന്‍ വരുന്നവരുടെ ഏകോപനം ഡിഐജി അക്ബറിന്. റെയില്‍വെ സ്റ്റേഷനില്‍ ചുമതല എസ് പി റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്ക്‌. ട്രെയിന്‍ യാത്രക്കാരും പാസ് എടുക്കണം. പാസില്ലാതെ കൂടുതല്‍ ആളുകള്‍ വന്നാല്‍ പ്രതിരോധ സംവിധാനമാകെ തകരാറിലാകും.

പ്രത്യേക ട്രെയിനുകള്‍ക്ക് കേരളത്തിനകത്ത് രാജധാനി എക്‌സ്പ്രസിനുള്ള സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും

ഹോം ക്വാറന്റൈന്‍ പാലിച്ചില്ലെങ്കില്‍ അവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ആക്കുന്നതാണ്. പ്രവാസികളെ കൊണ്ടുവരാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനം അനുവദിക്കും. പ്രധാന സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടാകും.

എസി ട്രെയിനുകളും വാഹനങ്ങളും രോഗ വ്യാപനത്തിന് ഇടയാക്കും എന്നാണ് കണ്ടിട്ടുള്ളത്. അതിനാല്‍ പ്രവാസികള്‍ നോണ്‍ എസി സൗകര്യം ഉപയോഗിക്കണം. ഇക്കാര്യം കേന്ദ്രത്തേയും അറിയിച്ചു.