കേരളത്തിന് 1276.91 കോടി രൂപ ധനസഹായം അനുവദിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. റവന്യു നഷ്ടം നികത്താനാണ് തുക നല്‍കുന്നത്. കേരളം അടക്കമുള്ള 14 സംസ്ഥാനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. മൊത്തം 6195 കോടി രൂപയാണ് നല്‍കുന്നത്. 15-ാം ധനകാര്യ കമീഷന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം അനുവദിച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു.