ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികളില്‍ 6 പേര്‍ക്ക് കോവിഡ് ലക്ഷണം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി തിങ്കളാഴ്ച എത്തിയവരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരിലെത്തിയ നാല് പേര്‍ക്കും ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ് ലക്ഷണം കണ്ടത്.
കരിപ്പൂരില്‍ രോഗലക്ഷണം കണ്ടെത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരില്‍ മൂന്ന് പേര്‍ കോഴിക്കോട് ജില്ലക്കാരും ഒരാള്‍ പാലക്കാട് ജില്ലക്കാരനുമാണ്. ദുബായില്‍ രോഗലക്ഷണം കണ്ടവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ദോഹ-തിരുവനന്തപുരം വിമാനം ബുധനാഴ്ച പുലര്‍ച്ചെ എത്തും. രാത്രി ഏഴിന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.40നാണ് എത്തുന്നത്. കഴിഞ്ഞ ദിവസം റദ്ദാക്കിയതായിരുന്നു വിമാനം. ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തില്‍ എത്തുന്നുണ്ട്. സൗദിയിലെ ദമാമില്‍ നിന്നുള്ള വിമാനം രാത്രി എട്ടരക്ക് കൊച്ചിയിലെത്തും. സിങ്കപ്പൂര്‍-ബംഗളുരു വഴിയുള്ള വിമാനം രാത്രി 10.50ന് കൊച്ചിയില്‍ ഇറങ്ങും.