രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. 1.6 ലക്ഷം കോടി രൂപ ലക്ഷ്യമിടുന്ന നികുതി വര്‍ധനവ് പക്ഷേ ജനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസം മറികടക്കാനാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.