സാലറി ചാലഞ്ചുമായി കേന്ദ്രസര്‍ക്കാരും. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പിഎം കെയറിലേക്കു സംഭാവന ചെയ്യണമെന്നാണ് കേന്ദ്രധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സാലറി ചാലഞ്ചില്‍ പങ്കെടുക്കാമെന്നാണ് സര്‍ക്കുലറിലുള്ളത്.
അടുത്ത വര്‍ഷം മാര്‍ച്ച് വരെ മാസം ഒരു ദിവസത്തെ ശമ്പളം നല്‍കാനാണ് ആഹ്വാനമുള്ളത്. തുക പിഎം കെയര്‍ ഫണ്ടിലേക്കു മാറ്റുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17ന് കേന്ദ്രസര്‍ക്കാര്‍ ഒരു നിര്‍ദേശം നല്‍കിയിരുന്നു.