കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ ധനസഹായം. 11,389 കോടി രൂപയാണ് മഹാമാരിയെ നേരിടുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എഡിബി അനുവദിച്ചത്. വായ്പയായാണ് ഇന്ത്യക്ക് തുക അനുവദിച്ചത്. ആദ്യഘട്ട സഹായമാണിതെന്നും എഡിബി അറിയിച്ചു.
കോവിഡ് മൂലം സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിലാണ് എഡിബിയുടെ സഹായം. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിനും, ഇതൊടൊപ്പം സാമ്പത്തികമായി ദുര്‍ബലരായവരുടെ ക്ഷേമവും ലക്ഷ്യമിട്ടുളള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ അനുവദിച്ചതെന്ന് എഡിബി വ്യക്തമാക്കി. ഇന്ത്യയുമായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ തുക വേഗത്തില്‍ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എഡിബി അറിയിച്ചു.