സാലറി കട്ട് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് മുഖ്യമന്ത്രി. വിധിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയുന്നവ നടപ്പാക്കുക തന്നെ ചെയ്യും. വിധി പകര്‍പ്പ് കിട്ടിയിട്ടില്ല. കിട്ടിയ ശേഷം പഠിച്ച് ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യും. ഉത്തരവിലെ നിയമ പ്രശ്‌നം കൊണ്ടാണ് കോടതി സ്‌റ്റേ ചെയ്തതെന്ന കാര്യവും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.