സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പേരുടെ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി.
കണ്ണൂര്‍ -3
കാസര്‍കോട് – 1
വിദേശത്ത് നിന്ന് വന്നവര്‍ -2
സമ്പര്‍ക്കം മൂലം -2
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 140
കോട്ടയം, ഇടുക്കി ജില്ലകളിലെ പുതിയ അവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയിലെ അവസാന രോഗിയും ആശുപത്രി വിട്ടു
മാസ്‌ക്ക് ധരിക്കല്‍ ഇനി ശീലമാക്കണം. സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ കൂടുതല്‍ ആളുകള്‍ എത്തുന്ന എല്ലായിടത്തും മാസ്‌ക്ക് ശീലമാക്കണം.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം ഒഴിവാക്കണം
മെയ് മൂന്നിന് ശേഷം സംസ്ഥാനത്തിന്‍രെ നിയന്ത്രണത്തെ കുറിച്ച് പുതിയ തീരുമാനം
കോട്ടയത്ത് രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നത് വൈകി എന്ന വിവാദം ദൗര്‍ഭാഗ്യകരമാണ്. കൃത്യമായ മാര്‍ഗനിര്‍ദേശ പ്രകാരമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും കോട്ടയത്ത് ഉണ്ടായിട്ടില്ല. ഇത്തരം തെറ്റായ വിവാദങ്ങള്‍ ഒരു സംവിധാനത്തെയാകെ സംശയത്തില്‍ നിര്‍ത്താനെ ഉപകരിക്കൂ.
സംസ്ഥാനത്ത് പുതിയ പ്രതിസന്ധികള്‍ വരികയാണ്. സാമ്പത്തിക മേഖലക്ക് പുറമെ, കൃഷി, വ്യവസായം, ഐടി, ടൂറിസം എന്നീ മേഖലകളിലെ തിരിച്ചടി മറികടക്കാന്‍ സമയമെടുക്കും. വിദഗ്ദരുമായി ചര്‍ച്ച നടത്തി പദ്ധതി തയ്യാറാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന ആസൂത്രണ ബോര്‍ഡും വിശദമായ പഠനം നടത്തും
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശന പരിശോധന നടത്തും ഇതിനായി മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനം നടത്തും
മടങ്ങിവരുന്ന പ്രവാസികള്‍ക്കായി വിപുലമായ സൗകര്യം. വിമാനം വിദേശ രാജ്യങ്ങളില്‍ നിന്ന് പുറപ്പെടും മുന്‍പ് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ്, വിദേശ കാര്യ മന്ത്രാലയം എന്നിവരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്
വിമാനത്താവളം കേന്ദ്രീകരിച്ച് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കും.
വിമാനത്താവളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടാകും. പരിശോധനയില്‍ രോഗം കണ്ടെത്താത്തവരെ വീടുകളില്‍ പോകാന്‍ അനുവദിക്കും. എന്നാല്‍ വീടുകളില്‍ അവര്‍ ക്വാറന്റൈനില്‍ കഴിയണം. ഇതിനായുള്ള പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സഹായമൊരുക്കാന്‍ വാര്‍ഡ് തല സമിതി ഉണ്ടാകും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യ നിലയെ കുറിച്ച് അന്നന്ന് ആരോഗ്യവിഭാഗത്തിന് വിവരം നല്‍കണം
കപ്പല്‍ മാര്‍ഗമാണ് പ്രവാസികളെ കൊണ്ടുവരുന്നതെങ്കില്‍ തുറമുഖങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും