ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ യുദ്ധക്കപ്പലുകള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് കപ്പലുകളാണ് നാവിക സേന സജ്ജമാക്കി നിര്‍ത്തിയിട്ടുള്ളത്.
ഐഎന്‍എസ് ജലാശ്വ, കംഭീര്‍ ക്ലാസിലെ രണ്ട് കപ്പലുകള്‍ എന്നിവയാണ് ഒരുങ്ങി നില്‍ക്കുന്നത്. ജലാശ്വയില്‍ 1000 പേരെ ഉള്‍ക്കൊള്ളാനാകും. മറ്റു കപ്പലില്‍ 500 പേരെ വീതവും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ കപ്പലുകള്‍ ഗള്‍ഫിലേക്ക് നീങ്ങുമെന്ന് നാവിക സേന അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ആറു കപ്പലുകള്‍ കൂടി സജ്ജമാക്കാനാണ് നീവികസേനയുടെ തീരുമാനം.