സംസ്ഥാനത്ത് കോവിഡ് ബാധിത ജില്ലകളിലെ അതീവ ഗുരുതര പ്രദേശമായി ഇടുക്കി. ഇടുക്കിയിലേത് അതീവ ഗുരുതര സ്ഥിതിവിശേഷമാണെന്ന് കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. ജില്ലാ തല അവലോകന യോഗത്തിന് ശേഷമാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ 17 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1300 പേര്‍ നിരീക്ഷണത്തിലാണ്. ഇ എസ് ബിജിമോള്‍ എംഎല്‍എ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഡോക്ടറുമായി എംഎല്‍എ അടുത്തിടപഴുകിയ.ിരുന്നു. ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗബാധയുണ്ട്. രോഗം സ്ഥിരീകരിക്കുന്നതുവരെ ഇവര്‍ ഡ്യൂട്ടി ചെയ്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നിട്ടോ എന്ന് പരിശോധിക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു. തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രി എംഎം മണി പറഞ്ഞു.