HomeIndiaഇന്ത്യയില്‍ മരണം 886; ഇന്നലെ മാത്രം 60 മരണം

ഇന്ത്യയില്‍ മരണം 886; ഇന്നലെ മാത്രം 60 മരണം

ഇന്ത്യയില്‍ കോവിഡ് മൂലമുള്ള മരണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ ദിവസം മാത്രം 60 പേരാണ് കോവിഡ് മൂലം മരിച്ചത്. 1463 പുതിയ കേസുകളും. രാജ്യത്ത് മരണം 886 ആയി. രോഗികളുടെ എണ്ണം 28,380 ആയി.

രോഗത്തിന്റെ ഉറവിടം അറിയാത്തതും രോഗലക്ഷണമില്ലാത്ത രോഗികളും ആരോഗ്യമേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് കോവിഡ് വ്യാപനത്തിന്റെ അടുത്ത ഘട്ടമാണോ എന്ന ആശങ്കയുമുണ്ട്. എന്തായാലും നിയന്ത്രണത്തിലും ജാഗ്രതയിലും ഒട്ടും കുറവ് വരുത്തരുതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്.

ലോകത്തിലും മരണം ഏറുകയാണ്. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് മരണം 2,11,537 ആണ്. 30,64,255 രോഗികളും. അമേരിക്കയില്‍ തന്നെയാണ് കൂടുതല്‍ മരണം. 56,797. 26,977 മരണവുമായി ഇറ്റലിയാണ് തൊട്ടുപിന്നില്‍.

Most Popular

Recent Comments