കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്തിൽ വിദേശത്ത് നിന്ന് വരാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം തയ്യാറാക്കുന്നു. അതിനായുള്ള ഫോമുകളുമായി വീടുകളിൽ ചെന്ന് വിവരങ്ങൾ ശേഖരിക്കാൻ ആശാവർക്കർമാരെ പഞ്ചായത്ത് ചുമതലപ്പെടുത്തി. ഇവരെ സഹായിക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകരും ഉണ്ടായിരിക്കും.
വീടുകളിൽ വരുന്ന പ്രവർത്തകർക്ക് കൃത്യമായ വിവരങ്ങൾ നൽകി ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വി ഉമ്മർകുഞ്ഞി അഭ്യർത്ഥിച്ചു. അതത് വാർഡുകളിൽ മെമ്പർമാർ മുഖേന ഈ സന്ദേശം എത്തിച്ചതായും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
>