ഭാഗിക ലോക്ക് ഡൗണ്‍ മെയ് 15 വരെ വേണമെന്ന് കേരളം

0

ഭാഗിക ലോക്ക് ഡൗണ്‍ മെയ് 15 വരെ വേണമെന്ന് കേരളം പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ചെറിയ സംസ്ഥാനങ്ങള്‍ക്കാണ് സംസാരിക്കാന്‍ അവസരം ഉണ്ടായിരുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഇന്നലെ തന്നെ അറിയിച്ചു.

അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കണം എന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

സംസ്ഥാനത്ത് നിലവില്‍ നാല് ലക്ഷത്തില്‍ അധികം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. ഇവര്‍ക്കായി നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളില്‍ ജോലിയെടുക്കുന്ന കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണം. മറ്റ് മുഖ്യമന്ത്രിമാരേയും ഇക്കാര്യം ബോധിപ്പിച്ചു

ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായം വേണം. അവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണം.സാമ്പത്തിക ശേഷി ഇല്ലാത്തവരുടെ യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം. ഇവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം

അസംഘടിത നേഖലയിലെ തൊഴിലാളികള്‍ക്കായി ദേശീയ തലത്തില്‍ വരുമാന സഹായ പദ്ധതി വേണം.ലോക്ക് ഡൗണ്‍ ബാധിച്ച ചെറുകിട വ്യാപാരികള്‍ക്ക് 2-5 ലക്ഷം വരെ വായ്പ അനുവദിക്കണം. ഇതിന്റ പലിശയും കേന്ദ്രം വഹിക്കണം.