ലോക്ക് ഡൗണിന് ശേഷമുള്ള അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഗതാഗത വകുപ്പ് ശുപാര്‍ശ നല്‍കി. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയുള്ള യാത്രയാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ ഉള്ളത്.
ശുപാര്‍ശകള്‍
1. അമരവിള, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം എന്നീ നാല് ചെക്ക് പോസ്റ്റുകള്‍ വഴി മാത്രം ഗതാഗതം
2. ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യ പരിശോധനയ്ക്കും വിവര ശേഖരണത്തിനും സംവിധാനം വേണം
3. യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം വേണം
4. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരാന്‍ തയ്യാറെടുക്കുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം
5 കോവിഡ് ബാധയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല്‍ മാത്രമായിരിക്കും യാത്രയ്ക്ക് അനുമതി നല്‍കുക
6. ബസില്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചും വേണം യാത്ര ചെയ്യാന്‍. നിന്നുള്ള യാത്ര പാടില്ല