HomeKeralaസംസാരിക്കാന്‍ അവസരമില്ല; പിണറായി യോഗത്തില്‍ പങ്കെടുക്കുന്നില്ല

സംസാരിക്കാന്‍ അവസരമില്ല; പിണറായി യോഗത്തില്‍ പങ്കെടുക്കുന്നില്ല

സംസാരിക്കാന്‍ അവസരം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്.

കഴിഞ്ഞ തവണ മിക്ക മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ യോഗങ്ങളില്‍ സംസാരിക്കാന്‍ അധികം അവസരം ലഭിക്കാത്ത സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി സമയം നല്‍കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാണ് പ്രഥമ പരിഗണന. അവസരം ലഭിക്കാത്ത സംസ്ഥാനങ്ങള്‍ പറയാനുള്ളവ എഴുതി നല്‍കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും കേരളത്തിന്റെ വിവരങ്ങള്‍ കേന്ദ്രം ആരാഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിണറായി വിജയനെ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു. ലോക്ക ഡൗണ്‍ നീട്ടലിനെ കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുമെല്ലാം ആഭ്യന്തരമന്ത്രി ചോദിച്ചുമനസ്സിലാക്കി.

Most Popular

Recent Comments