രാജ്യത്ത് കോവിഡ് ബാധ തുടരുന്നതിനിടയില്‍ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ലോക്ക് ഡൗണ്‍ നീട്ടല്‍ എന്നിവയില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യത്തിലും തീരുമാനമുണ്ടായേക്കും.
നിലവില്‍ ഏഴോളം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പെട്ടെന്ന് നിര്‍ത്തരുതെന്ന അഭിപ്രായമാണ് കേരളമടക്കമുള്ള പല സംസ്ഥാനങ്ങള്‍ക്കും. കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനത്തിന് കാത്തിരിക്കുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്.
മുഖ്യമന്ത്രിമാരുടെ അഭിപ്രായം കേട്ട ശേഷം കേന്ദ്രത്തില്‍ ഉന്നതതല യോഗം കൂടി ചേര്‍ന്ന ശേഷമായിരിക്കും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കുക.