വിദേശത്ത് താമസിക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് വരാന്‍ അവസരമൊരുങ്ങുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമാണ് നോര്‍ക്ക റൂട്ട്‌സ് വിദേശ മലയാളികള്‍ക്കായി ഒരുക്കുന്നത്.
മടങ്ങിവരുന്ന മലയാളികള്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കാനാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യവും ഒരുക്കും. ഇതിനുള്ള രജിസ്‌ട്രേഷനും ആരംഭിക്കും.
രജിസ്‌ട്രേഷനായി വിദേശത്തുള്ള മലയാളികള്‍ തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന ഇല്ലെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. മെയ് മൂന്നിന് ശേഷം മുന്‍ഗണന ക്രമത്തില്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്ിവര്‍ക്കായിരിക്കും ആദ്യ പരിഗണന. മീന്‍പിടുത്തക്കാര്‍ക്കും പരിഗണന ഉണ്ടാകും.