സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ 6 പേര്‍ക്കും കോട്ടയത്ത് 5 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കിയിലെ രോഗികളില്‍ ഒരാള്‍ ഡോക്ടറാണ് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇടുക്കിയിലെ രോഗികളില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്. രണ്ടുപേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരും. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കം മൂലവും. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നയാളാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കം മൂലവും. ഇവരില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്.