കോവിഡ് 19 പ്രതിരോധത്തില്‍ ഇന്ത്യ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവും സംസ്ഥാനങ്ങളും നടത്തുന്ന ഒത്തൊരുമിച്ചുള്ള പ്രയത്‌നം ഫലം കാണും. ഇന്ത്യയിലേത് ജനങ്ങളുടെ പോരാട്ടമാണെന്നും മന്‍ കി ബാത്തില്‍ മോദി.
ഇപ്പോള്‍ റമദാന്‍ കാലമാണ്. റമദാന്‍ കാലത്തും എല്ലാ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളും ജനങ്ങള്‍ പാലിക്കണം. ഈ വിശുദ്ധ മാസം കഴിയുമ്പോഴേക്കും ലോകം കോവിഡ് മുക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നമ്മുടെ കര്‍ഷകരുടെ സേവനം മറക്കാനാവില്ല. ഈ പ്രതിസന്ധി കാലത്തും കര്‍ഷകര്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ അധ്വാനിച്ചു. മറ്റുള്ളവരുടെ സേവനം എത്ര വലുതാണെന്ന് ജനങ്ങള്‍ ഈ സമയത്ത് മനസ്സിലാക്കി. കോവിഡ് വ്യാപനം പൊതു സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചെയ്യുന്ന സേവനം രാജ്യത്തിന് മറക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. പൊലീസിനോടുള്ള മനോഭാവം മാറി.
മുഖാവരണം ജീവിതത്തിന്റെ ഭാഗമാക്കണം. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കണമെന്ന ബോധവും നമ്മള്‍ പഠിച്ചു. കോവിഡ് നമ്മളെ ബാധിക്കില്ലെന്ന ചിന്തയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കരുത്.
മറ്റു രാജ്യങ്ങള്‍ക്ക് അവശ്യ മരുന്നുകളും ഭക്ഷണവും ആരോഗ്യ പ്രവര്‍ത്തകരേയും നല്‍കി ഇന്ത്യ നമ്മുടെ സംസ്‌ക്കാരം ഉയര്‍ത്തിക്കാട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.