കോവിഡ് വ്യാപനം നിയന്ത്രിണത്തില്‍ ആവാത്ത സാഹചര്യത്തില്‍ മെയ് മൂന്നിന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനങ്ങള്‍. മെയ് 16 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് പല സംസ്ഥാനങ്ങളുടേയും നിലപാട്.
ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും ഇതേ ആവശ്യക്കാരാണ്.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്താനിരിക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അഭിപ്രായം പറയാന്‍ ഇരിക്കയാണ് കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍. നാളെയാണ് വീഡിയോ കോണ്‍ഫറന്‍സ്. ലോക്ക് ഡൗണ്‍ നീട്ടലും മെയ് മൂന്നിന് ശേഷമുള്ള മറ്റ് കാര്യങ്ങളും ആണ് പ്രധാന അജന്‍ഡ.