കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 29 ലക്ഷത്തോളമായി. ഇന്ത്യയിലും മരണം കൂടി. രാജ്യത്ത് മരിച്ചവരുടെ എണ്ണം 779 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതര്‍ 24,942 ആയി. 18,953 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.