സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് ജില്ല കോവിഡ് മുക്തമായി, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രശംസയെന്നും മുഖ്യമന്ത്രി
ഇന്നത്തെ രോഗികള്‍
കോട്ടയം-3
കൊല്ലം-3
കണ്ണൂര്‍-1
ഇന്ന് രോഗമുക്തി നേടിയവര്‍-7
വയനാട് ജില്ല് കോവിഡ് മുക്തം. അവസാന രോഗിയുടെ റിസല്‍ട്ട് നെഗറ്റീവ്
നിലവില്‍ വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ കോവിഡ് രോഗികളില്ല
റെഡ് സ്‌പോട്ടുകളിലെ ഹോട്ട് സ്‌പോട്ടുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
കൂത്തുപറമ്പില്‍ 84 കാരനായ മൂരിയാട് അബുബക്കര്‍ രോഗമുക്തി നേടിയത് സംസ്ഥാനത്തിന് അഭിമാനം. 60 വയസിന് മുകളിലുള്ളവരെല്ലാം ഹൈറിസ്‌ക്ക് ആണെന്ന ഘട്ടത്തിലാണ് ഈ നേട്ടം.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പരിശോധന നടത്തും. മാധ്യമ സ്ഥാപനങ്ങളുടെ പിആര്‍ഡി പരസ്യ കുടിശ്ശിക നല്‍കുന്നതിന് നടപടി
ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കും. ശസ്ത്രക്രിയക്ക് മുന്‍പ് കോവിഡ് പരിശോധന നടത്തും
വൃദ്ധജനങ്ങള്‍ക്കായി പ്രശാന്തിനി പദ്ധതി. സംസ്ഥാന പൊലീസ് നടപ്പാക്കുന്ന പദ്ധതിക്കായി 24 മണിക്കൂര്‍ കോള്‍ സെന്ററും ഉണ്ടാകും
നാളെ മുതല്‍ ചൊവാഴ്ച വരെ തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും