ശമ്പളം തിരിച്ചു കൊടുക്കുമെന്ന് ധനമന്ത്രി; പ്രതിപക്ഷ അധ്യാപക പ്രതിഷേധം അതിരുകടന്നത്

0

ജീവനക്കാരിന്‍ നിന്ന് ശേഖരിക്കുന്ന 30 ദിവസത്തെ ശമ്പളം തിരിച്ചുകൊടുക്കുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. എന്നാല്‍ അത് എങ്ങനെ വേണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ചുകൊടുക്കാന്‍ പല മാര്‍ഗങ്ങള്‍ ഉണ്ട്. പിഎഫില്‍ ലയിപ്പിക്കാനും സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും.

പ്രതിപക്ഷ അധ്യാപക സംഘടനയുടെ പ്രതിഷേധം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചുള്ള പ്രതിഷേധം അതിരുകടന്നതാണ്.വേതനം ഇല്ലാതെ സാധാരണക്കാര്‍ വീട്ടിലിരിക്കുമ്പോഴാണ് അധ്യാപക സംഘടനകള്‍ ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്.