ലോകത്ത് കോവിഡ് ബാധിതര്‍ 28 ലക്ഷം കടന്നു; ഇന്ത്യയില്‍ മരണം 723

0

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നതോടെ രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശന നടപടികള്‍ എടുത്തുതുടങ്ങി. 28,30,082 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. അമേരിക്കയിലും യൂറോപ്പിലും പ്രശ്‌നം രുരുതരമായി തുടരുകയാണ്. ലോകത്ത് മരണം രണ്ടു ലക്ഷത്തോടടുത്തു. 1,97,246 പേര്‍ ഇതിനകം മരിച്ചെന്നാണ് കണക്ക്.

ഇന്ത്യയിലും സ്ഥിതി സുഖകരമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 57 പേരാണ്. ഇതുവരെ 725 പേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. രോഗബാധിതര്‍ കാല്‍ ലക്ഷത്തോടടുക്കുന്നു.

അമേരിക്കയില്‍ തന്നെയാണ് ഇപ്പോള്‍ കൂടുതല്‍ മരണം. അരലക്ഷത്തിലധികം പേരാണ് ഇതിനകം മരിച്ചത്. .