കൂടുതല്‍ കടകള്‍ തുറക്കാന്‍ കേന്ദ്രാനുമതി

0

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യാപാര മേഖലയിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കാം. പകുതി ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. ഷോപ്പിംഗ് മാളുകള്‍, വന്‍കിട മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് ഇളവില്ല.

ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പരിധിയില്‍ വരുന്ന കടകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. കേന്ദ്ര ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കുമെന്ന ഉത്തരവ് ആലോചിച്ച് ഉടന്‍ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.