സ്പ്രിങ്ക്‌ളര്‍ കേസിലെ കോടതി ഉത്തരവ് സര്‍ക്കാര്‍ വാദത്തെ ബലപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം കോടതി തള്ളി. കോടതിയുടെ അന്തിമ ഉത്തരവ് വന്നിട്ട് കൂടുതല്‍ പ്രതികരിക്കാം. ഉത്തരവ് കയ്യില്‍ കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല പറഞ്ഞു. തങ്ങളുയര്‍ത്തിയ മുഴുവന്‍ കാര്യങ്ങളും തന്നെയാണ് കോടതിയും പറഞ്ഞത്. ഇത് അതീവ ഗുരുതരമാണെന്നും കോടതി കണ്ടെത്തി. കോടതി കരാര്‍ റദ്ദാക്കാത്തത് സര്‍ക്കാരിന്റെ വിജയമല്ല. ഉപാധികള്‍ വച്ചതോടെ കരാര്‍ തന്നെ അപ്രസക്തമായി എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.