മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി നിയമത്തില്‍ ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. അമിത ആസക്തി ഉള്ളവര്‍ക്ക് വെയര്‍ഹൗസില്‍ നിന്ന് മദ്യം നല്‍കാമെന്നാണ് നിയമ ഭേദഗതി പറയുന്നത്. എന്നാല്‍ ഭേദഗതി അനുസരിച്ച് നാളെ മുതല്‍ എല്ലാവര്‍ക്കും വെയര്‍ഹൗസില്‍ നിന്ന് മദ്യം നല്‍കില്ലെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.
മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഗോഡൗണുകളില്‍ നിന്ന് വ്യക്തികള്‍ക്ക് മദ്യം നല്‍കാന്‍ അനുവാദം ഇല്ലായിരുന്നു. അതാണ് സര്‍ക്കാര്‍ മാറ്റിയത്.