മരണം മൂന്നായി; 3 മൂന്നുപേര്‍ക്ക് കൂടി കോവിഡ്

0

സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി സംഭവിച്ചതായി മുഖ്യമന്ത്രി. മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്നുപേരും കാസര്‍കോട് ജില്ലക്കാര്‍. സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായത്.

ഇന്ന് നെഗറ്റീവ് ആയവര്‍ -15

കുടകില്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തിയ 8 പേരെ പിടികൂടി കെയര്‍ സെന്ററിലേക്ക് മാറ്റി.

അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കി

ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡ് മൂലമല്ലാതെ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കി