കോവിഡ് പുതിയ പാഠവും സന്ദേശവും; ഭാരതം പരാജയപ്പെട്ടില്ലെന്നും പ്രധാനമന്ത്രി

0

കോവിഡ് 19 എന്ന മഹാമാരി രാജ്യത്തിന് പുതിയ പാഠവും സന്ദേശവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തമാകണം എന്നതാണ് ആ മഹത്തായ സന്ദേശം. പഞ്ചായത്തുകളും ജില്ലകളും സംസ്ഥാനങ്ങളും രാജ്യവും സ്വയം പര്യാപ്തമാകണം. രാജ്യത്തെ പഞ്ചായത്ത് ഭാരവാഹികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് വ്യാപനം മൂലം രാജ്യങ്ങളുടേയും സംസ്ഥാനങ്ങളുടേയും ജില്ലകളുടേയും പഞ്ചായത്തുകളുടേയും അതിര്‍ത്തികള്‍ പലയിടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. ഇത് ഇനിയും കുറെ നാളുകള്‍ കൂടി തുടരേണ്ടിവരും. സ്വയംപര്യാപ്തത നേടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് പോകാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. കോവിഡ് പുതിയ വെല്ലുവിളിയാണ്. എന്നാല്‍ ഭാരതം കോവിഡിന് മുന്നില്‍ പരാജയപ്പെട്ടില്ല.

രാജ്യത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനായി. അതിനാല്‍ ഈ വിഷമ ഘട്ടത്തിലും ആശയ വിനിമയം സാധ്യമായതായും മോദി പറഞ്ഞു.