HomeKeralaമഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ മെയ് 4ന് പുനരാരംഭിക്കും

മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ മെയ് 4ന് പുനരാരംഭിക്കും

കോവിഡ്-19 പ്രതിരോധനത്തിന്റെ ഭാഗമായി രാജ്യമാകെ ലോക്ഡൗണായതോടെ നിന്നുപോയ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ തൃശൂര്‍ ജില്ലയില്‍ മെയ് നാലിന് പുനരാരംഭിക്കും. രണ്ടാംഘട്ട ലോക്ഡൗൺ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മെയ് നാലിന് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൽ പുനരാരംഭിക്കാൻ തീരുമാനമായത്. ഇതിന്റ ഭാഗമായി ഏപ്രിൽ 24-ാം തിയ്യതി കൗൺസിൽ യോഗവും ഏപ്രിൽ 22 മുതൽ 26 വരെയുളള ദിവസങ്ങളിൽ ഡിവിഷൻതല യോഗങ്ങളും നടക്കും. ഇതോടൊപ്പം വെളളക്കെട്ട് ഒഴിവാക്കുന്ന പ്രവർത്തനങ്ങൾ നിയമാനുസൃതം നടക്കുകയും ചെയ്യും.

2018 ലേയും 2019 ലേയും പ്രളയാനുഭവത്തിന്റെ വെളിച്ചത്തിൽ സർക്കാർ ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയ്ക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ പരിധിയിലുളള തോടുകളും ചാലുകളും ജനപങ്കാളിത്തത്തോടെ വീണ്ടെടുക്കുന്ന പ്രവർത്തനം ആദ്യഘട്ടം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. പലസ്ഥലങ്ങളിലും തകർന്നുപോയ തോടുകളുടെ സംരക്ഷണഭിത്തികൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇതോടൊപ്പം ഫെബ്രുവരി മാസത്തിൽ സർക്കാരിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ സർക്കുലർ ഇറങ്ങിയതിന്റെ ഭാഗമായി ഡിവിഷൻ തലത്തിൽ യോഗങ്ങൾ ചേർന്ന് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾക്കും ആരോഗ്യ ജാഗ്രത ക്യാമ്പയിനുകൾക്കും രൂപം നൽകി. ഇത്തരം പ്രവർത്തനങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലാണ് ലോകമെമ്പാടും കോവിഡ്-19 എന്ന വൈറസ് പടർന്നു പിടികൂടിയത്.

മറ്റു കോർപ്പറേഷനുകൾക്ക് മാതൃകയാവും വിധം നടപ്പിലാക്കി കൊണ്ടിരിക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലും തുടർ പ്രവർത്തനങ്ങളിലും എല്ലാവരും സഹകരിക്കണമെന്നും ഏകോപനത്തോടുകൂടി നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വേണമെന്നും മേയർ അജിത ജയരാജൻ പറഞ്ഞു

Most Popular

Recent Comments