എതിര്‍ത്താലും ആറ് ദിവസത്തെ ശമ്പളം കുറയ്ക്കും: മുഖ്യമന്ത്രി

0

എതിര്‍ത്താലും അനുകൂലിച്ചാലും ആറ് ദിവസത്തെ ശമ്പളം കുറച്ചു മാത്രമേ ജീവനക്കാര്‍ക്ക് നല്‍കൂവെന്ന് മുഖ്യമന്ത്രി. മന്ത്രിസഭ തീരുമാനമാണിത്. അത് നടപ്പാക്കും.

കേസിനെ കുറിച്ച് അറിയാന്‍ വേണ്ടിയാണ് ഹൈക്കോടതി സ്പ്രിങ്ക്‌ളര്‍ കരാറില്‍ സംശയം ഉന്നയിച്ചത്. വിവരശേഖരണത്തിന്റെ ഭാഗമാണിത്. സംസ്ഥാനം വിദഗ്ദ സമിതിയെ നിയോഗിച്ചത് കരാര്‍ ഉണ്ടാക്കുമ്പോഴത്തെ അവസ്ഥയും അതിന്റെ സാംഗത്യവും അന്വേഷിക്കാനാണ്. വിദ്ഗ്ദ സമിതിയിലുള്ളവര്‍ അതിപ്രഗത്ഭരാണ്. അവര്‍ സര്‍വീസിലുള്ളപ്പോള്‍ അത് തെളിയിച്ചതാണ്. ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ല.