കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. 85 വയസ്സുകാരനായ കീഴാറ്റൂര്‍ നെച്ചിത്തടത്തില്‍ വീരാന്‍കുട്ടി ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇദ്ദേഹത്തിന് കഴിഞ്ഞ 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. മരണ കാരണം കോവിഡ് മൂലമല്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് കോവിഡ് ബാധിതനാവുന്നത്. അടുത്തു നടന്ന അവസാന രണ്ട് പരിശോധനകളും നെഗറ്റീവായിരുന്നു. മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം. സംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.