മുഖ്യമന്ത്രിയും കെ എം ഷാജി എംഎല്‍എയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ സ്പീക്കറും ഷാജിയും തമ്മില്‍ വാക്ക്‌പോര്. തനിക്കെക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത് പിണറായിയെ പേടിച്ചാണെന്ന് കെ എം ഷാജി പറഞ്ഞിരുന്നു. പി ശ്രീരാമകൃഷ്ണന് പിണറായി വിജയനെ പേടിയാണെന്നും ഷാജി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഇതിന് മറുപടിയുമായി സ്പീക്കര്‍ രംഗത്തെത്തി. താനിരിക്കുന്ന പദവിയുടെ പരിമിതികള്‍ തന്റെ ദൗര്‍ബല്യമായി കാണരുതെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഷാജിയുടെ വാക്കുകള്‍ സഭയോടുള്ള അവഹേളനമാണ്. തന്റെ മുട്ടിന്റെ ബലം നാവിന് എല്ലില്ലാത്തവര്‍ അളക്കാന്‍ നില്‍ക്കേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയം നടത്തി കൊടുക്കലല്ല സ്പീക്കറുടെ പണിയെന്നായിരുന്നു ഇതിന് ഷാജിയുടെ മറുപടി. സ്പീക്കറുടെ ബലഹീനത മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ അഴിമതി കേസില്‍ ഷാജിക്കെതിരെ എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്തു.