ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസഥാനത്തെ നാലു സോണുകളായി തിരിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകള്‍.
റെഡ് സോണ്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവയാണ് ഈ സോണില്‍ ഉള്ളത്. മെയ് മൂന്നുവരെ സമ്പൂര്‍ണ അടച്ചിടല്‍
ഓറഞ്ച് സോണ്‍ എ പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 വരെ ലോക്ക് ഡൗണ്‍. അതിനുശേഷം ഭാഗികമായ ഇളവുകള്‍
ഓറഞ്ച് സോണ്‍ ബി ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍. ഏപ്രില്‍ 20ന് ശേഷം ഇളവുകള്‍.
സ്വകാര്യ വാഹനങ്ങള്‍ക്ക് ഇറങ്ങാം. ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി …ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി . ഇരു ചക്ര വാഹനങ്ങളില്‍ ഒരു യാത്രക്കാരന്‍ മാത്രം. കുടുംബാംഗം ആണെങ്കില്‍ രണ്ടു പേര്‍ക്ക് അനുമതി. നാലു ചക്ര വാഹനത്തില്‍ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ മാത്രം.
ഗ്രീന്‍ സോണ്‍ കോട്ടയം, ഇടുക്കി. ഏപ്രില്‍ 20ന് ശേഷം ഇളവുകള്‍
ഓറഞ്ച് എ, ബി മേഖലകളില്‍ സിറ്റി ബസ് അനുവദിക്കും. സീറ്റില്‍ ഒരാള്‍ക്ക് മാത്രം ഇരിക്കാം. നിന്നുള്ള യാത്ര പാടില്ല
റെഡ് ഒഴികെ എല്ലാ സോണുകളിലും ഹോട്ടലുകള്‍ തുറക്കാം. രാത്രി 7 വരെ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. രാത്രി 8 വരെ പാഴ്‌സല്‍ സൗകര്യം