ജേക്കബ് തോമസിനെതിരെ വീണ്ടും കേസ്; വിരമിക്കല്‍ സസ്‌പെന്‍ഷനിലാവും

0

ജേക്കബ് തോമസ് എന്ന സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഓഫീസര്‍ക്കെതിരെ കേസെടുക്കാന്‍ വീണ്ടും സര്‍ക്കാര്‍. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം എന്നാണ് ഉത്തരവ്.

തമിഴ്‌നാട്ടില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് പരാതി. ഈ കേസില്‍ ജേക്കബ് തോമസ് ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ വീണ്ടും കേസെടുക്കുന്നത്. കേസെടുത്താല്‍ പിന്നെ അദ്ദേഹത്തെ വീണ്ടും സസ്‌പെന്റ് ചെയ്യാം. അതോടെ ജേക്കബ് തോമസ് എന്ന പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍ വിരമിക്കുന്നത് സസ്‌പെന്‍ഷനിലാവും.