രാജ്യം പ്രതീക്ഷയുടെ വഴിയേ; കേരളത്തിന് പ്രശംസയുമായി കേന്ദ്രം

0

രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നതിന്റെ തോത് കുത്തനെ കുറഞ്ഞതായും രാജ്യം പ്രതീക്ഷയുടെ വഴിയിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കോവിഡ് രോഗവ്യാപനത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തിന് ആശ്വാസകരമാണെന്ന് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് നേരിട്ട കേരളത്തിന്റെ മാതൃക പ്രശംസനീയമാണ്. കേസുകള്‍ കണ്ടെത്തുകയും കോണ്ടാക്ടുകള്‍ ട്രേസ് ചെയ്യുകയും കൃത്യമായി ഐസൊലേറ്റ് ചെയ്യുകയും ചികിത്സ നല്‍കുകയും ചെയ്തു. തീര്‍ച്ചയായും ഇത് അഭിനന്ദനാര്‍ഹമാണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.