ഐഎൻടിയുസി രൂപീകൃതമായിട്ട് 73 വർഷമായതിന്റെ ഭാഗമായി 73 പേര്‍ക്ക് സിൽവർ മെഡൽ പ്രഖ്യാപിച്ചു. കെ. കെ. എൻ. ടി. സി യുടെ സംസ്ഥാന പ്രസിഡന്റ് കെ. പി. തമ്പി കണ്ണാടൻ സിൽവർ മെഡലിന് അർഹനായി. അർപ്പണ മനോഭാവത്തോടെ തൊഴിലാളി പ്രവർത്തനം നടത്തിയിട്ടുള്ള സീനിയർ നേതാക്കളെ ഐഎൻ ടിയുസി യുടെ ദേശീയ കമ്മിറ്റി മൂന്നു കോടി എൺപത്താറു ലക്ഷം തൊഴിലാളികളിൽ നിന്നാണ് തെരഞ്ഞെടുത്തത്. മെയ് 3 ന് ബാംഗ്ലൂരിൽ ചേരുന്ന വർക്കിംഗ് കമ്മിറ്റിയിൽ മെഡൽ നല്‍കാനാണ് തീരുമാനം.