കെ എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രതികാ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പ്രതിപക്ഷത്തെ തളര്‍ത്താമെന്ന് കരുതരുത്.
സ്പ്രിങ്ക്‌ളറില്‍ തനിക്ക് കാര്യങ്ങള്‍ മനസിലായതിന്റെ വെപ്രാളമാണ് മുഖ്യമന്ത്രിക്ക്. താന്‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്ന് പിണറായി വിജയന്‍ തന്നെ സമ്മതിച്ചു. വലിയൊരു അഴിമതി താന്‍ പുറത്തു കൊണ്ടുവന്നു. എന്തുകൊണ്ട് ഇതൊന്നും ജനങ്ങളോട് മുഖ്യമന്ത്രി പറഞ്ഞില്ല. വ്യാജ ഒപ്പിട്ട രേഖകളെ കുറിച്ച് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ അതീവ ഗുരുതരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഷാജിക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. മുസ്ലീംലീഗിന്റെ പൂര്‍ണ പിന്തുണ ഷാജിക്കുണ്ട്. സംശയം ചോദിച്ചാല്‍ മറുപടി പറയുകയാണ് വേണ്ടത്. സര്‍ക്കാരിന്റേത് അസഹിഷ്ണുത നയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.