കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം

0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാര്‍ത്താസമ്മേളനം നടത്തുകയും ആരോപണം ഉന്നയിക്കുകയും ചെയ്ത കെ എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം. എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടങ്ങാനായി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പത്മനാഭന്‍ ആണ് പരാതിക്കാരന്‍.