മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുകയും വാര്‍ത്താസമ്മേളനം ചെയ്തതിലുള്ള പ്രതികാരമാണ് വിജിലന്‍സ് കേസെന്ന് കെ എം ഷാജി എംഎല്‍എ. ഇത് തികച്ചും രാഷ്ട്രീയ പ്രേരിത കേസാണ്. ഇതുപോലുള്ള പല കേസുകളും ഇനിയും വരും. ആരോപണം പൂര്‍ണമായും നിഷേധിക്കുകയാണ്. 2017ല്‍ നല്‍കിയ പരാതിയാണിത്. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത് എന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലാവുമെന്നും ഷാജി പറഞ്ഞു.
പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടിയതിനാല്‍ പലതും പ്രതീക്ഷിച്ചിരുന്നു. വിജലന്‍സ് കേസും മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ കാറും എല്ലാം പ്രതീക്ഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തെളിവില്ലെന്ന് കണ്ട് തള്ളിയ കേസാണ്. ബാങ്ക് ഡീറ്റയില്‍സ് അടക്കമുള്ള രേഖകളെല്ലാം നാല് വര്‍ഷം മുന്‍പ് തന്നെ വിശദമായി പരിശോധിച്ചിരുന്നു.
കോടികള്‍ മുടക്കി പിആര്‍ ടീം ഉണ്ടാക്കിയ ഇമേജ് ഒറ്റ ദിവസം കൊണ്ട് തകര്‍ന്നതിന്റെ പ്രശ്‌നമാണ് പിണറായിക്ക്. അത് തകരേണ്ട ഇമേജ് തന്നെയായിരുന്നു. അത് തകര്‍ക്കാന്‍ താന്‍ നിമിത്തമായി. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ അത് തകര്‍ക്കാന്‍ ഉണ്ടാകുമെന്നും കെ എം ഷാജി പറഞ്ഞു.