പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. വിസ കാലാവധി തീരുന്ന പ്രശ്‌നമില്ല്. എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിനല്‍കിയിട്ടുമുണ്ട്. ഇപ്പോള്‍ പ്രതിരോധത്തിനാണ് മുഖ്യ പരിഗണന നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജിയലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാനാവില്ല. കൂടാതെ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹര്ജിയുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചു.