സാമ്പത്തിക ഞെരുക്കം പരിഹരിക്കാനെന്ന പേരില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ അപര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. യാഥാര്‍ത്ഥ സ്ഥിതി ഉള്‍ക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെന്നും ഐസക്ക് പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം അധിക തുക അനുവദിക്കുമെന്ന പ്രഖ്യാപനം പൊള്ളത്തരമാണ്. സംസ്ഥാനത്തിന്റെ നിത്യനിദാന ചെലവ് 1215 കോടി രൂപയാണ്. ഇത്രതന്നെ തുക ഓവര്‍ഡ്രാഫ്‌റ്‌റും എടുക്കാം. 60 ശതമാനം അധികമാക്കിയ പുതിയ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തിന് കിട്ടുന്നത് പരമാവധി 729 കോടി രൂപ അധിക വായ്പ ലഭിക്കുന്നതിനുള്ള സാഹചര്യം ആണ്. സെപ്തംബര്‍ 30നകം ഇത് തിരിച്ചടക്കണം.
സംസ്ഥാനത്തിന്റെ വായ്പാപരിധി അഞ്ച് ശതമാനം അക്കണമെന്ന ആവശ്യത്തില്‍ തീരുമാനമായില്ല. ഇതല്ലാതെ പ്രഖ്യാപനങ്ങള്‍ കൊണ്ട് അര്‍ത്ഥമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.