സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സേപോട്ടുകള്‍ നിശ്ചയിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ഹോട്ട് സ്‌പോട്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി മാറ്റാനാകില്ല. കൂടുതല്‍ ജില്ലകളെ ഹോട്ട് സ്‌പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ലിസ്റ്റില്‍ നിന്ന് ജില്ലകളെ ഏകപക്ഷീയമായി ഒഴിവാക്കാനാകില്ല. ഇതിനായി കേന്ദ്രത്തോട് അഭ്യര്‍ഥിക്കുകയാണ് വേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഹോട്ട് സ്‌പോട്ട് ലിസ്റ്റില്‍ കേരളത്തിലെ ഏഴു ജില്ലകള്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗം മറ്റൊരു രീതിയില്‍ ജില്ലകളെ തരംതിരിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് കേന്ദ്രം ഇക്കാര്യത്തിലുള്ള കര്‍ശന നിര്‍ദേശം പുറത്തിറക്കിയത്.