സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് കേസുകള്‍; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേരളം

0

സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇവരില്‍ വിദേശത്ത് നിന്ന് വന്നവര്‍-5
സമ്പര്‍ക്കം മൂലം-2

കണ്ണൂര്‍-4, കോഴിക്കോട്-2, കാസര്‍കോട്-1

ഇന്ന് രോഗമുക്തരായവര്‍ -27

സംസ്ഥാനത്ത് ഇതുവരെ 394 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
147 പേര്‍ ചികിത്സയില്‍ ഉണ്ട്

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കും

സംസ്ഥാനാന്തര, ജില്ലാതല യാത്രകള്‍ അനുവദിക്കില്ല

ഹോട്ട് സ്‌പോട്ട് ജില്ലകളുടെ അടിസ്ഥാനത്തിലല്ലാതെ മേഖല അടിസ്ഥാനത്തിലാക്കണമെന്ന സംസ്ഥാന അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര അനുമതിയോടെ നടപ്പാക്കും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് ഒന്നാം മേഖലയില്‍

ഈ മേഖലയില്‍ മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍

ഇവിടുത്തെ അതിതീവ്രബാധിത വില്ലേജുകള്‍ സമ്പൂര്‍ണമായി അടച്ചിടും

പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നിവയാണ് രണ്ടാം മേഖല. ഇവിടെ ഏപ്രില്‍ 24 വരെ ലോക്ക് ഡൗണ്‍ തുടരും

തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നിവയാണ് മൂന്നാം മേഖല.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പൊതുമാനദണ്ഡങ്ങള്‍ ലംഘിക്കാതെയുള്ള സാധാരണ ജീവിതം അനുവദിക്കും. ഇവിടങ്ങളിലെ ഹോട്ട് സ്‌പോട്ടുകള്‍ അടച്ചിടും.

ഹോട്ടലുകള്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം

 കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് നാലാം ഘട്ടം

ആവശ്യമായ ക്രമീകരണങ്ങളോടെ ഇവിടെ സാധാരണ ജീവിതം അനുവദിക്കും

കൂട്ടം കൂടലുകള്‍ എവിടെയും അനുവദിക്കില്ല

പുറത്തിറങ്ങുന്നവര്‍ മാസ്‌ക്ക് ധരിക്കണം

സാനിറ്റൈസര്‍ കരുതണം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയ്ക്കും പ്രത്യേക പ്ലാനുണ്ടാകണം

സ്വകാര്യ വാഹനങ്ങള്‍ക്ക് ഇളവ്

ഒറ്റ-ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ നിരത്തിലിറക്കാം

സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ്‌

രോഗമുക്തി നേടിയവരും കുടുംബാംഗങ്ങളും ആശുപത്രി വിട്ടാലും 14 ദിവസം പുറത്തിറങ്ങാന്‍ പാടില്ല. മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ല. തദ്ദേസ സ്ഥാപന തലത്തില്‍ ഇവരെ നിരീക്ഷിക്കും

കേന്ദ്രം അനുവദിച്ച തൊഴില്‍ മേഖലകളില്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി. വ്യവസായ മേഖലകളില്‍ കഴിയാവുന്ന പ്രവര്‍ത്തനം ആരംഭിക്കണം. ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നം ഇല്ലെന്ന് ഉറപ്പാക്കണം. ഒരു ഷിഫ്റ്റില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ പാടില്ല

തൊഴിലുറപ്പ് പദ്ധതി തുടങ്ങണം. ഒരു ഗ്രൂപ്പില്‍ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പാടില്ല

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോ തെറാപ്പി സ്ഥാപനങ്ങള്‍ എന്നിവ തുറക്കണം

സ്വകാര്യ ആശുപത്രികളേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും. ആശുപത്രികള്‍ രണ്ട് ഭാഗമായി തിരിക്കും. ഒരു ഭാഗം കോവിഡിന് മാത്രമാക്കും

ആയുര്‍വേദ-ഹോമിയോ മരുന്ന് ശാലകള്‍ തുറക്കാം.

സഹകരണ സ്ഥാപനങ്ങള്‍ക്ക് മിനിമം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം

പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അക്ഷയ സെന്റര്‍ എന്നിവയെല്ലാം തുറക്കാം

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന മഴക്കാല ശുചീകരണ പ്രവര്‍ത്തനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളേയും ഉള്‍പ്പെടുത്താം

പ്രവാസികള്‍ക്കായി കേരള ബാങ്കിന്റെ പ്രത്യേക സ്വര്‍ണപണയ വായ്പാ പദ്ധതി നടപ്പാക്കും. മൂന്ന് ശതമാനം പലിശക്ക് പ്രവാസികള്‍ക്ക് അരലക്ഷം രൂപ വായ്പ. നാല് മാസത്തേക്കാണ് വായ്പ അനുവദിക്കുക.