ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ 20ന് ശേഷം കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സംസ്ഥാന മന്ത്രിസഭ യോഗം.
മറ്റു തീരുമാനങ്ങള്‍
ബാര്‍ബര്‍ ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാം.
ബ്യൂട്ടി പാര്‍ലര്‍ തുറക്കാനാവില്ല
സംസ്ഥാനത്ത് പൊതുഗതാഗതം തത്ക്കാലം അനുവദിക്കില്ല
ജില്ലാതല യാത്രകള്‍ അനുവദിക്കില്ല
തിങ്കളാഴ്ച കഴിഞ്ഞാല്‍ സ്വകാര്യ കാറില്‍ നാല് പേര്‍ക്ക് സഞ്ചരിക്കാം
ഹോട്ട് സ്‌പോട്ട് മേഖലകളില്‍ ഇളവുകള്‍ ഒന്നും ഉണ്ടാവില്ല