കുവൈറ്റ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യ കുവൈറ്റിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചു. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയാണ് ലക്ഷ്യം. 15 അംഗ മെഡിക്കല്‍ സംഘമാണ് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളുമായി പ്രത്യേക വിമാനത്തില്‍ ആയിരുന്നു കുവൈറ്റിലേക്ക് പോയത്. രണ്ടാഴ്ച ഇവര്‍ കുവൈറ്റില്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ സംഘത്തെ അയച്ചത്. നിരവധി സൗഹൃദ രാജ്യങ്ങള്‍ സഹായം ആവശ്യപ്പെട്ട് ഇന്ത്യയെ ബന്ധപ്പെടുന്നുണ്ട്. കഴിയാവുന്ന രാജ്യങ്ങളെ സഹായിക്കാനാണ് ഇന്ത്യ തീരുമാനിച്ചിട്ടുള്ളതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.