HomeKeralaErnakulamമാര്‍ക്കറ്റുകളില്‍ സാനിറ്റൈസര്‍ നല്‍കി ഡിവൈഎഫ്‌ഐ

മാര്‍ക്കറ്റുകളില്‍ സാനിറ്റൈസര്‍ നല്‍കി ഡിവൈഎഫ്‌ഐ

ഈസ്റ്റർ കച്ചവടവുമായി ബന്ധപ്പെട്ട്‌ തിരക്കുകൾ മുന്നിൽകണ്ട് ഡിവൈഎഫ്‌ഐ ആലങ്ങാട് ബ്ലോക്ക് കമ്മിറ്റി സാനിറ്റൈസർ നൽകുകയും സാമൂഹിക വ്യാപനം തടയുന്നതിനുവേണ്ടി എടുക്കേണ്ട മുൻകരുതലിനെ പറ്റി ജനങ്ങളെ ബോധവന്മാരാക്കുകയും ചെയ്തു. വരാപ്പുഴ മാർക്കറ്റ്, അറവുശാലകൾ എന്നിങ്ങനെ  40 കേന്ദ്രങ്ങളില്‍ ആയിരുന്നു സാനിറ്റൈസര്‍ വിതരണം. ബ്ലോക്ക് കമ്മിറ്റിക്കു കീഴിൽ വിവിധ മേഖലാ കമ്മിറ്റികൾ ക്യാമ്പയിന് നേതൃത്വം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ മർക്കറ്റിനകത്തും ടൗൺ  കേന്ദ്രീകരിച്ചും അണുനശീകരണ ലായനി ഉപയോഗിച്ച് ശുചീകരിച്ചു. ആരോഗ്യവകുപ്പും പോലീസ് ഉദ്യോഗസ്ഥരും നൽകിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

Most Popular

Recent Comments