HomeKeralaസംസ്ഥാനത്ത് ഇന്ന് 10 കേസുകള്‍; ലോക്ക് ഡൗണ്‍ നീണ്ടാലും ഇളവുകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 10 കേസുകള്‍; ലോക്ക് ഡൗണ്‍ നീണ്ടാലും ഇളവുകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട് – 2
കണ്ണൂര്‍ -7
കോഴിക്കാട്-1

വിദേശത്ത് നിന്ന് വന്നവര്‍-3
സമ്പര്‍ക്കം മൂലം -7

ഇതുവരെയുള്ള രോഗികള്‍ -373
നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ -228
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 201

ഇന്ന് രോഗമുക്തി നേടിയവര്‍-19

പ്രധാനമന്ത്രിയോടുള്ള കേരളത്തിന്റെ നിര്‍ദേശങ്ങള്‍

ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കരുത്
ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ ഒഴിവാക്കാവൂ
ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ ഇളവുകള്‍ അനുവദിക്കാനുള്ള അനുവാദം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകണം

അതിതീവ്ര മേഖലകളില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ തുടരണം

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ ഉണ്ടാകണം

പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം

പ്രവാസികളെ തിരികെ എത്തിക്കാന്‍ സഹായിക്കണം

സന്ദര്‍ശക വിസയില്‍ എത്തിയവരെ മടക്കി കൊണ്ടുവരാന്‍ സഹായിക്കണം

……………………………………………………….

ഭക്ഷ്യ ധാന്യ വിതരണത്തിന് തടസ്സമുണ്ടാകരുത്

മൂന്ന് മാസത്തേക്ക് കേരളത്തിന് 3,45,000 ടണ്‍ അരി വേണം. 54,000 ടണ്‍ ഗോതമ്പും വേണം

സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് വേണം

സംസ്ഥാനത്ത് 3,85,000 ഇതര സംസ്ഥാന തൊഴിലാളികള്‍. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഇവരെ നാട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ഏര്‍പ്പാടാക്കണം

ഇഎസ്‌ഐ മാനദ്ണ്ഡത്തില്‍ കോവിഡ് ഉള്‍പ്പെടുത്തണം

അസംഘടിത മേഖലയിലുള്ളവരുടെ കാര്യം പ്രത്യേകം പരിഗണിക്കണം. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം

അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാനായി 2.5 ലക്ഷം മുറികള്‍ സര്‍ക്കാര്‍ കണ്ടുവെച്ചിട്ടുണ്ട്.

ഉപയോഗിക്കാതെ കിടക്കുന്ന ഫ്‌ളാറ്റുകളുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശിച്ചു

സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്താന്‍ വീണ്ടും ആവശ്യപ്പെട്ടു

പ്രിന്റിംഗ് പ്രസുകള്‍ക്ക് നിബന്ധനകളോടെ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതി

രോഗ പ്രതിരോധത്തിന് ഒരുക്കുന്ന ടണല്‍ സംവിധാനം ശാസ്ത്രീയമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം കലക്ടര്‍മാരെ അറിയിച്ചു

പരിശോധന കര്‍ക്കശമാക്കാനാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കണം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാലും സംസ്ഥാനത്ത് ചില ഇളവുകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

Most Popular

Recent Comments